തുനിവ് റിലീസ് ആഘോഷങ്ങള്‍ക്കിടെ ലോറിയില്‍ നിന്ന് താഴെവീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം

ചെന്നൈ രോഹിണി തിയറ്ററിനു സമീപമാണ് അപകടമുണ്ടായത്

രേണുക വേണു| Last Modified ബുധന്‍, 11 ജനുവരി 2023 (12:34 IST)

ലോറിയില്‍ നിന്ന് താഴെവീണ് അജിത്ത് ആരാധകന്‍ മരിച്ചു. തുനിവ് സിനിമ റിലീസ് ആഘോഷങ്ങള്‍ക്കിടെയാണ് അപകടം. ഭരത് കുമാര്‍ എന്നയാളാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്കുള്ള റിലീസ് ഷോ കാണാന്‍ എത്തിയതാണ് ഭരത് കുമാര്‍. റിലീസ് ആഘോഷത്തിനായി ഒരുക്കിയ ലോറിയില്‍ നിന്ന് ഭരത് കുമാര്‍ താഴെവീഴുകയായിരുന്നു.

ചെന്നൈ രോഹിണി തിയറ്ററിനു സമീപമാണ് അപകടമുണ്ടായത്. ആഘോഷങ്ങള്‍ക്കിടെ ഭരത് കുമാര്‍ ലോറിയില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

വിജയ് ചിത്രം വാരിസും ഇന്ന് തിയറ്ററുകളിലെത്തിയിട്ടുണ്ട്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് - അജിത്ത് ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററുകളിലെത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :