അനുബന്ധ വാര്‍ത്തകള്‍
- ബാഹുബലിക്ക് ശേഷം പ്രഭാസ് സൂപ്പര്‍സ്റ്റാറായി,അതുപോലെ പത്തൊമ്പതാം നൂറ്റാണ്ട് സിജുവിന് വലിയൊരു ബ്രേക്ക് നല്‍കും:വിനയന്‍
- ഹാപ്പി ഹാപ്പി വെഡ്ഡിംഗ് ന് 5 വയസ്സ്, സന്തോഷം പങ്കുവെച്ച് ഒമര്‍ ലുലു
- 'പ്രിയപ്പെട്ട സാര്‍'; വിനയന്‍ പിറന്നാള്‍ ആശംസകളുമായി നടന് സെന്തില്‍ കൃഷ്ണ
- 'പത്തൊന്‍പതാം നുറ്റാണ്ട്' ഒരു ഇതിഹാസ നായകന്റെ പ്രോജ്ജ്വലമായ ജീവിതകഥ മാത്രമല്ല: വിനയന്‍
- മലയാളത്തില്‍ ഇന്നേവരെ കാണാത്ത കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ്, വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുന്നു
പത്തൊന്‍പതാം നുറ്റാണ്ടിലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും: വിനയന്‍
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കയാദുവിന്റെ പുതിയ പോസ്റ്റര്‍ അദ്ദേഹം പുറത്തിറക്കി. മാത്രമല്ല സിനിമയെക്കുറിച്ചും നടിയെകുറിച്ചും സംവിധായകന്‍ പറയുന്നു.
വിനയന്റെ വാക്കുകളിലേക്ക്
19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ച അവഗണനയും, അപമാനവും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഹീനമായിരുന്നു.നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികള്‍ക്കും, അയ്യന്‍കാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്റെ പടവാളുയര്‍ത്തിയിരുന്നു.
ആ നായകന്റെയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'.ഇതിലെ നായകന്‍ സിജു വില്‍സണ്‍ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തില്‍ എത്തും എന്നു ഞാന്‍ പറഞ്ഞിരുന്നു.അതുപോലെ തന്നെ 'പത്തൊന്‍പതാം നുറ്റാണ്ടി'ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും.
ഇന്നു മലയാളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയില്‍,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂര്‍ത്തങ്ങളും, രംഗങ്ങളും ആകര്‍ഷകമായി ഒരുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. മലയാളത്തിലെ അന്‍പതോളം പ്രശസ്ത നടീനടന്‍മരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച നിര്‍മ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്‌നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ'-വിനയന്‍ കുറിച്ചു.