'പത്തൊന്‍പതാം നുറ്റാണ്ട്' ഒരു ഇതിഹാസ നായകന്റെ പ്രോജ്ജ്വലമായ ജീവിതകഥ മാത്രമല്ല: വിനയന്‍

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 10 മെയ് 2021 (12:44 IST)

വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്. സിജു വില്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍.നടന്റെ പൂര്‍ണ്ണ രൂപം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടു.

'പത്തൊന്‍പതാം നുറ്റാണ്ട് ഒരു ഇതിഹാസ നായകന്റെ പ്രോജ്ജ്വലമായ ജീവിതകഥ മാത്രമല്ല.ആ ചരിത്രനായകനായ പോരാളിയുടെ ജീവിതത്തെ ആസ്പദമാക്കി 19-ാം നുറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഹൃദയസ്പര്‍ശിയായ സാമൂഹ്യജീവിതം വരച്ചു കാട്ടുന്ന സിനിമ കൂടിയാണ്'-വിനയന്‍ കുറിച്ചു.

അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍ , ശ്രീജിത്ത് രവി, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, സുനില്‍ സുഗത, സ്പടികം ജോര്‍ജ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :