ബാഹുബലിക്ക് ശേഷം പ്രഭാസ് സൂപ്പര്‍സ്റ്റാറായി,അതുപോലെ പത്തൊമ്പതാം നൂറ്റാണ്ട് സിജുവിന് വലിയൊരു ബ്രേക്ക് നല്‍കും:വിനയന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 മെയ് 2021 (10:55 IST)

പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. സിജു വില്‍സണിന്റെ കരിയറില്‍ വഴിത്തിരിവായി മാറുവാന്‍ സാധ്യതയുള്ള കഥാപാത്രമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ഇതേ അഭിപ്രായമാണ് സംവിധായകനും ഉള്ളത്. 'ബാഹുബലിക്ക് ശേഷം പ്രഭാസ് സൂപ്പര്‍സ്റ്റാറായി.അതുപോലെ, ഈ ചിത്രം സിജുവിന് വലിയൊരു ബ്രേക്ക് നല്‍കും'-വിനയന്‍ പറഞ്ഞു.

ഈ സിനിമയ്ക്കായി കഠിനപരിശ്രമം തന്നെ സിജു വില്‍സണ്‍ നടത്തി. കുതിരസവാരി, കളരിപ്പയറ്റ് എന്നിവയില്‍ പരിശീലനം നേടി. മാത്രമല്ല ഒരു യോദ്ധാവിനെപ്പോലെയുള്ള ശരീരം അദ്ദേഹം വ്യായാമത്തിലൂടെ ഉണ്ടാക്കി.


കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ ചെമ്പന്‍ വിനോദ് ആണ് എത്തുന്നത്.അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :