അനുബന്ധ വാര്‍ത്തകള്‍
- റിലീസിനൊരുങ്ങി 'വണ്‍', പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 'ഇഷ്ട നടന്‍ മമ്മൂട്ടി', വീട്ടില്‍ വിളിക്കുന്ന പേര് വെളിപ്പെടുത്തി അനു സിതാര !
- പ്രതിപക്ഷനേതാവ് ജയാനന്ദനായി മുരളി ഗോപി,'വണ്‍' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
- 'അതേ വികാരം','ദി പ്രീസ്റ്റ്' ടീസറിന് ദുല്‍ഖര്‍ നല്കിയ കമന്റ് ഏറ്റെടുത്ത് യൂട്യൂബ് ഇന്ത്യ !
- മമ്മൂട്ടിയുടെ ഗണ്‍മാനായി ബിനു പപ്പു, 'വണ്‍' ക്യാരറ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് !
മലയാളത്തിൽ തകർന്നടിഞ്ഞ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഒരു കോടിയിലേറെ കാഴ്‌ച്ചക്കാർ, മമ്മൂട്ടിയ്‌ക്ക് അഭിനന്ദന പെരുമഴ
2018ൽ മലയാളത്തിൽ പുറത്തിറങ്ങി തിയേറ്ററുകളിൽ തകർന്നടിഞ്ഞ മമ്മൂട്ടി ചിത്രമായ പരോളിന്റെ ഹിന്ദി പതിപ്പിന് യൂ ട്യൂബിൽ വൻ വരവേൽപ്. യൂട്യൂബിൽ റിലീസ് ചെയ്‌ത് 10 ദിവസത്തിനുള്ളിലാണ് ചിത്രത്തിന്റെ നേട്ടം.പ്രേക്ഷകർക്ക് സംവിധായകൻ ശരത് സന്ദിത്ത് നന്ദി അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 23നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ റിലീസ് ചെയ്‌തത്. അലക്സ് എന്ന ജയിൽപുളളിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അലക്സിന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഇനിയ മിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.