അച്ഛന്റെ സിനിമ വിജയമായി, സന്തോഷത്തില്‍ കുഞ്ചാക്കോ ബോബന്റെ മകനും ഭാര്യയും
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (09:14 IST)
ന്നാ താന്‍ കേസ് കൊട് (Sue me) 25 കോടി ക്ലബ്ബില്‍ എത്തിയ വിവരം കുഞ്ചാക്കോ ബോബന്‍ ഈയടുത്താണ് പങ്കുവെച്ചത്.പോസ്റ്റര്‍ വിവാദം സിനിമ കാണാന്‍ ആളെ കൂട്ടി. പലയിടങ്ങളിലും ഇപ്പോഴും ഹൗസ് ഫുള്‍ ഷോകള്‍ തുടരുകയാണ്. സിനിമയ്ക്ക് ലഭിച്ച മിന്നും വിജയത്തിന് നന്ദി പറയുകയാണ് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ.
സിനിമ ചിത്രീകരണ സമയത്ത് ലൊക്കേഷനില്‍ നിന്ന് മകനൊപ്പം എടുത്ത ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രിയ നന്ദി പറഞ്ഞത്. സിനിമയെ പൂര്‍ണ്ണമായി സ്വീകരിച്ച പ്രേക്ഷകരോട് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള നന്ദി എന്നാണ് അവര്‍ കുറിച്ചത്.