1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. OM – Tamil Teaser 2 Mammootty Dhanush

ധനുഷിന്റെ ഗോഡ്ഫാദറായി മമ്മൂട്ടി; മെഗാസ്റ്റാറിന് ട്രിബ്യൂട്ടുമായി 'ഓം' ടീം

Mammootty, Dhanush, OM, OM Tamil Teaser, OM – Tamil Teaser 2 Mammootty Dhanush
OM - Mammootty

മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന 'ഓം' സിനിമയുടെ തമിഴ് ടീസർ പുറത്തിറക്കി. മമ്മൂട്ടിയുടെ 75-ാം ജന്മദിന സമ്മാനമായാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. 
 
കാർത്തികേയൻ 
 
പൂർണമായി മമ്മൂട്ടിയുടെ മാസും സ്വാഗും കാണിച്ചുകൊണ്ടുള്ള ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. രാജ്യാന്തര കുറ്റവാളിയായ കാർത്തികേയൻ എന്ന ഡോൺ വേഷത്തിലാണ് മമ്മൂട്ടി എത്തുക. ധനുഷിന്റെ ഗോഡ്ഫാദർ എന്ന നിലയിലാണ് മെഗാസ്റ്റാറിനെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. 
 
ആദ്യ ഭാഗം
 
എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്, 'ഓം, ചാപ്റ്റർ 1 ഉധിരം: ദി ബ്ലഡ് വുഡ്'. മൂന്ന് ഭാഗങ്ങൾ ചിത്രത്തിനുണ്ടാകുമെന്നാണ് വിവരം. 
 
വമ്പൻ ടീം 
 
രാജ്കുമാർ പെരിയസാമിയാണ് കഥയും സംവിധാനവും. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. സംഗീതം സായ് അഭയങ്കർ. എഴിൽ അരസു ആണ് ക്യാമറ. 
 
ടീസർ കാണാം 


റിലീസ് 
 
ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും. സായ് പല്ലവി, ശ്രീ ലീല എന്നിവരാണ് നായികമാർ. Also Read: ചതിച്ചോ കാലവർഷം? കേരളത്തിന് പൊള്ളുന്നു; വില്ലൻ എൽ-നിനോ
 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'മേള'യിൽ തുടങ്ങിയ മമ്മൂട്ടി; വീണ്ടുമെത്തുന്നു 'മേള'യിൽ