1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. New title announced for nayanthara's next production

നയന്‍താരയുടെ നിര്‍മാണത്തില്‍ വിഗ്‌നേഷ് സംവിധായകനാകുന്നു, ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

LIK
LIK
നയന്‍താരയുടെ റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പുറത്ത്. ലവ് ടുഡേ എന്ന സിനിമയിലൂടെ തമിഴകത്ത് ശ്രദ്ധേയനായ പ്രദീപ് രംഗനാഥനാണ് സിനിമയില്‍ നായകനാകുന്നത്. കൃതി ഷെട്ടിയാണ് നായിക. ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ ലവ് ഇന്‍ഷുറന്‍സ് കമ്പനി എന്ന് പേരിട്ടിരുന്നും പേര് വിവാദമായതിനെ തുടര്‍ന്ന് പുതിയ പേര് പ്രഖ്യാപിക്കുകയായിരുന്നു. ലവ് ഇന്‍ഷുറന്‍സ് കമ്പനി എന്നാണ് സിനിമയുടെ പുതിയ പേര്.
 
 പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി എന്നിവര്‍ക്ക് പുറമെ എസ് ജെ സൂര്യ,യോജി ബാബു,ഗൗരി കിഷന്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും നയന്‍താരയുടെ റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അനിരുദ്ധ് രവിചന്ദര്‍ ആകും റൊമാന്റിക് ഡ്രാമയായി ഒരുങ്ങുന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുക.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചുവപ്പ് സാരിയില്‍ ഗ്ലാമറസായി മാളവിക മോഹനന്‍