ആദ്യമായി മലയാളത്തിൽ സിനിമയൊരുക്കാൻ ഗൗതം മേനോൻ, നയൻതാര നായികയാവുന്ന ചിത്രത്തിൽ നായകനാവുന്നത് സൂപ്പർ താരം

Gautham Vasudev Menon, GVM
അഭിറാം മനോഹർ| Last Modified ചൊവ്വ, 14 മെയ് 2024 (15:00 IST)
Gautham Vasudev Menon, GVM
സമീപകാലത്തൊന്നും സംവിധായകനെന്ന നിലയില്‍ ഹിറ്റ് ചിത്രങ്ങളില്ലെങ്കിലും ഇന്നും ഗൗതം വാസുദേവ് മേനോന്‍ എന്നത് തെന്നിന്ത്യന്‍ സിനിമയില്‍ ഒരു ബ്രാന്‍ഡ് നെയിമാണ്. തന്റെ ആദ്യ മുതല്‍ തന്നെ പ്രേക്ഷകരെ കയ്യിലെടുത്ത ഗൗതം മേനോന്‍ കാക്ക കാക്ക,വാരണം ആയിരം,വേട്ടയാട് വിളയാട്,മിന്നലെ,വിണൈതാണ്ടി വരുവായ തുടങ്ങി പ്രേക്ഷകമനസില്‍ ഇന്നും തങ്ങിനില്‍ക്കുന്ന ഒട്ടേറെ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ്.


ഇപ്പോഴിതാ ഗൗതം വാസുദേവ് മേനോന്‍ സംവിധായകനെന്ന നിലയില്‍ മലയാളത്തില്‍ തന്റെ ആദ്യപടം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ നയന്‍താരയായിരിക്കും നായികയായി എത്തുകയെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയായ എബിസിഡിയുടെ എഴുത്തുക്കാരാണ് കഥ ഒരുക്കുന്നത്. മലയാളത്തിലാണോ തമിഴിലാണോ സിനിമ ചെയ്യുന്നതെന്ന് ഗൗതം മേനോന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും സിനിമ മലയാളത്തിലാണെന്നും മമ്മൂട്ടി കമ്പനിയാകും സിനിമ നിര്‍മിക്കുകയെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.


സമൂഹമാധ്യമങ്ങളില്‍ പുതിയ സിനിമയെ പറ്റിയുള്ള ഗോസിപ്പുകള്‍ പരക്കുമ്പോഴും ഇതിനെ പറ്റി ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. ഇങ്ങനെയൊരു പ്രൊജക്ട് പ്രഖ്യാപനമുണ്ടായാല്‍ റിലീസിന് മുന്‍പ് തന്നെ സിനിമയ്ക്ക് വമ്പന്‍ ഹൈപ്പ് ലഭിക്കുമെന്ന് ഉറപ്പാണ്. മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :