അനുബന്ധ വാര്‍ത്തകള്‍
- രാത്രി ഡോറില്‍ മുട്ടും, സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചെലവഴിക്കാമോ എന്ന് ഹോട്ടല്‍ മുതലാളി ചോദിച്ചു; നടി നേഹാ സക്സേനയുടെ തുറന്നുപറച്ചില്‍
- കസബ സെറ്റില്‍ എത്തിയത് വിറച്ചുകൊണ്ട്, എല്ലാവരും പറയുന്നു മമ്മൂട്ടി സീരിയസാണെന്ന്,എന്നാല്‍ വളരെ കംഫര്‍ട്ടബിളാണ് അദ്ദേഹം: നേഹ സക്സന
- മോഹന്‍ലാലിന്റെ 'ആറാട്ട്' സെറ്റില്‍ വമ്പന്‍ സര്‍പ്രൈസ് ഒരുക്കി നേഹ സക്സേന !
- മോഹൻലാലുമായി സ്ക്രീൻ പങ്കിടാൻ നേഹ സക്സേന വീണ്ടും !
- ടൊവിനോയ്ക്ക് മലയാളം അക്ഷരമാല എഴുതാന്‍ കിട്ടുന്നില്ല, ലിഡിയയുടെ ഉത്തര പേപ്പറില്‍ നിന്ന് കോപ്പിയടിച്ചു; ഒടുവില്‍ പ്രണയം, വിവാഹം
ഭക്ഷണം വാങ്ങാന്‍ പോലും കാശില്ല, ഒന്‍പത് ദിവസം പച്ചവെള്ളം മാത്രം കുടിച്ച് ജീവിച്ച സമയങ്ങള്‍; നടി നേഹ സക്സേനയുടെ ജീവിതം
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ സുപരിചിതയാണ് നടി നേഹ സക്സേന. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം നേഹ അഭിനയിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും ചെറുപ്പത്തില്‍ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്നും ഈയടുത്താണ് നേഹ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ വിവരിക്കുന്നതിനിടെ നേഹ കരയുകയും ചെയ്തിരുന്നു.
കുടുംബ നാഥന്മാരാരും ഇല്ലാത്ത വീട്ടിലാണ് താന്‍ വളര്‍ന്നതെന്നും അമ്മയായിരുന്നു തന്റെ ശക്തിയെന്നും താരം അഭിമുഖത്തിനിടെ പറയുന്നുണ്ട്. ബാല്യത്തില്‍ ഭക്ഷണം വാങ്ങാന്‍ പോലും പൈസ ഇല്ലാതിരുന്ന സമയത്ത് ഒന്‍പതു ദിവസങ്ങളോളം അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു ജീവിച്ച സമയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോഴാണ് താരത്തിന്റെ കണ്ണ് നിറഞ്ഞത്. എത്ര വിഷമത്തിലും ആരോടും കൈനീട്ടരുതെന്നായിരുന്നു അമ്മ ഉപദേശിച്ചിരുന്നത്. അതിനാല്‍ തന്നെ താന്‍ വളര്‍ന്നതിന് ശേഷം ആ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു താന്‍ സന്തോഷിച്ചിരുന്നത്. അമ്മയോട് പറയാതെയാണ് മോഡലിംഗ് രംഗത്ത് ഭാഗ്യം പരീക്ഷിച്ചത്. പിന്നീട് സിനിമയില്‍ എത്തി. സിനിമയിലെത്തിയ ശേഷമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങിയതെന്നും നേഹ പറഞ്ഞിരുന്നു.