1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. NEERAJA's first look poster

ശ്രുതി രാമചന്ദ്രന്റെ 'നീരജ', വനിത ദിനത്തില്‍ എത്തിയ ഫസ്റ്റ് ലുക്ക്

Rajesh K Raman
ശ്രുതി രാമചന്ദ്രന്‍ പ്രധാന വേഷത്തില്‍ എത്തുന്ന നീരജ ഫസ്റ്റ് ലുക്ക് പുറത്ത്. വനിതാദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
 രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, രഘുനാഥ് പലേരി, ശ്രിന്ദ, കലേഷ് , കോട്ടയം രമേഷ്, സ്മിനു സിജോ, അഭിജ ശിവകല, സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനികാന്ത്, സജിന്‍ ചെറുകയില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
രാഗേഷ് നാരായണന്‍ ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ സച്ചിന്‍ ശങ്കര്‍ മണ്ണോത്തും പശ്ചാത്തല സംഗീതം ബിബിന്‍ അശോകും നിര്‍വ്വഹിക്കും. 
 
 
അടുത്ത ലേഖനം
കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട തെന്നിന്ത്യന്‍ താരത്തോട് 'പോയി ചത്തൂടെ' എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്; ദുരനുഭവം പങ്കുവെച്ച് രാധിക ആപ്‌തെ