അഭിറാം മനോഹർ|
Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (16:25 IST)
1983 എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ശ്രിന്ദ. 2010ൽ ഇറങ്ങിയ ഫോർ ഫ്രണ്ട്സിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും 22 ഫീമെയ്ൽ കോട്ടയം എന്ന സിനിമയിലെ ജിൻസിയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.
സിനിമയിൽ സജീവമായ താരമെന്ന നിലയിൽ നിൽക്കുമ്പോഴും മറ്റ് താരങ്ങൾക്ക് വേണ്ടിയും ശ്രിന്ദ ഡബ്ബിംഗ് ചെയ്യാറുണ്ട്. സമൂഹമാധ്യമങ്ങളിൽ പലപ്പോഴും താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ടുകൾ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യങ്ങളെ ഒന്നാകെ തീ പിടിപ്പിച്ചിരിക്കുകയാണ് ശ്രിന്ദയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. ചുവപ്പ് സാരി ധരിച്ച് ഹോട്ട് ലുക്കിലാണ് ചിത്രത്തിൽ ശ്രിന്ദ പ്രത്യക്ഷപ്പെടുന്നത്. താരം സൂപ്പർ ഹോട്ടാണെന്നാണ് ആരാധകർ കമൻ്റായി പറയുന്നത്.