1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Radhika apte about casting couch

കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട തെന്നിന്ത്യന്‍ താരത്തോട് 'പോയി ചത്തൂടെ' എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്; ദുരനുഭവം പങ്കുവെച്ച് രാധിക ആപ്‌തെ

Radhika apte about casting couch
കരിയറിന്റെ തുടക്കകാലത്ത് നിരവധി ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് നടി രാധിക ആപ്തെ പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു തെന്നിന്ത്യന്‍ താരം തനിക്കൊപ്പം കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് രാധിക പറയുന്നു.
 
'ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ താരം എന്റെ മുറിയിലേയ്ക്ക് ഫോണ്‍ ചെയ്തു. പഞ്ചാരയടിക്കാന്‍ നോക്കി. എന്നാല്‍, ഞാന്‍ നല്ല പരുഷമായാണ് സംസാരിച്ചത്. ഒരിക്കല്‍ ഒരു കോള്‍ വന്നു. ബോളിവുഡില്‍ സിനിമ ചെയ്യുന്നുണ്ടെന്നും അതിനായി കാണണമെന്നും പറഞ്ഞായിരുന്നു അത്. അയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്നായിരുന്നു പിറകെ ചോദിച്ചത്. ചോദ്യം കേട്ട് ഞാന്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്,' രാധിക പറഞ്ഞു.
 
ആ നടന്റെ ചോദ്യത്തോട് താന്‍ പ്രതികരിച്ച രീതിയും രാധിക പങ്കുവെച്ചു. ആ സിനിമ ചെയ്യാന്‍ ഞാനില്ല, പോയി ചത്തൂടെ എന്നാണ് താന്‍ അയാളോട് തിരിച്ചു ചോദിച്ചതെന്ന് രാധിക പറയുന്നു. പിന്നീട് ആ നടന്‍ തന്നെ വിളിച്ചിട്ടില്ലെന്നും രാധിക വെളിപ്പെടുത്തി.
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ശ്രുതി രാമചന്ദ്രന്റെ 'നീരജ', വനിത ദിനത്തില്‍ എത്തിയ ഫസ്റ്റ് ലുക്ക്