കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 22 ജൂലൈ 2021 (15:06 IST)
ഷാരൂഖ് ഖാന്‍- ആറ്റ്‌ലി ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്നുവെന്നാണ് പുതിയ വിവരം. ബോളിവുഡ് അരങ്ങേറ്റത്തിനായി നടി ഒരുങ്ങുകയാണെന്നും അത് ഷാരൂഖ് ഖാനൊപ്പം ആയതില്‍ താരം സന്തോഷവതിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്
രാജാറാണി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളില്‍ നയന്‍താരയ്‌ക്കൊപ്പം സംവിധായകന്‍ ആറ്റ്‌ലി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.റോ ഏജന്റിന്റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. ഇതൊരു ഡബിള്‍ റോള്‍ കഥാപാത്രം ആണെന്നും പറയപ്പെടുന്നു.
രജനീകാന്ത് ചിത്രം അണ്ണാത്തെ റിലീസിനായി കാത്തിരിക്കുകയാണ് നടി.