1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Navya Nair's Oruthi

നവ്യ നായികയാകുന്ന 'ഒരുത്തീ' വരുന്നു, പുതിയ വിശേഷങ്ങളുമായി ഗോപി സുന്ദർ !

ഗോപി സുന്ദർ
ഒരു ഇടവേളക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവരികയാണ് നവ്യ നായർ. ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ പുതിയ വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദർ.
 
ഒരുത്തീയുടെ സോങ്ങ് റെക്കോർഡിങ് സമയത്ത് എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയാണ് അദ്ദേഹം പങ്കു വെച്ചത്. സംവിധായകൻ വി കെ പ്രകാശ്, നടി നവ്യ നായർ, ഗായകൻ പി ജയചന്ദ്രൻ, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചത്.
 
ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ് ഒരുത്തീ. സാധാരണക്കാരിയായ വീട്ടമ്മയായി നവ്യ എത്തുമ്പോൾ സൈജു കുറുപ്പാണ് താരത്തിൻറെ ഭർത്താവായി ചിത്രത്തിൽ അഭിനയിക്കുന്നത്. രാധാമണി എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ഒരുത്തീ പറയുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.
 
എസ് സുരേഷ് ബാബുവിന്റേതാണ് കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിർവഹിക്കുന്നു.
അടുത്ത ലേഖനം
വസ്‌ത്രധാരണത്തെ പറ്റിയുള്ള തുറന്നുപറച്ചിലുകൾ നടത്തുമ്പോൾ ഓർക്കുക, നമ്മുടെ മക്കൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്: ബാല