1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Election commission removed approximately 2.29 million voters across 5 states

നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിൽ പുറത്തായത് 2.29 കോടി വോട്ടർമാർ!

Voters List
അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മീഷന്റെ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം വോട്ട് നഷ്ടമായത് 2.29 കോടി വോട്ടര്‍മാര്‍ക്ക്. എസ്‌ഐആറിന് ശേഷം പുറത്തുവിട്ട കണക്കനുസരിച്ച് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ,പഞ്ചാബ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലായി 13.,24 ശതമാനം വോട്ടര്‍മാരാണ് കുറഞ്ഞത്. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 18.71 കോടിയില്‍ നിന്ന് 16.43 കോടിയായി ചുരുങ്ങി.
 
രാജ്യത്തെ ഏറ്റവും വലിയ വോട്ടുബാങ്കായ ഉത്തര്‍പ്രദേശില്‍ 2.04 കോടി വോട്ടര്‍മാരാണ് അപ്രത്യക്ഷമായത്. വോട്ടര്‍പട്ടിക പുതുക്കലിന് മുന്‍പ് 15.44 കോടിയായിരുന്ന വോട്ടര്‍മാര്‍ അന്തിമ പട്ടിക വന്നപ്പോള്‍ 13.40 കോടിയായി. ഉത്തരാഖണ്ഡിലെ വോട്ടര്‍മാര്‍ 80 ലക്ഷത്തില്‍ നിന്ന് 72 ലക്ഷമായി കുറഞ്ഞു. ഗോവയില്‍ 11.85 ലക്ഷത്തില്‍ നിന്ന് 10.58 ലക്ഷമായും പഞ്ചാബില്‍ 2.15 കോടിയില്‍ നിന്ന് 2.01 കോടിയായും മണിപ്പൂരില്‍ 20.9 ലക്ഷത്തില്‍ നിന്ന് 19.6 ലക്ഷമായും വോട്ടര്‍മാര്‍ കുറഞ്ഞു. 
 
പഞ്ചാബില്‍ 2.15 കോടിയില്‍ നിന്ന് 2.01 കോടിയായി കുറഞ്ഞെങ്കിലും കരട് പട്ടികയില്‍ നിന്ന് നീക്കം ചെയ്തവരില്‍ 34 ശതമാനവും തിരിച്ചെത്തി. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മെയ് 22നും മണിപ്പൂര്‍, ഗോവ,പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സഭകളുടെ കാലാവധി 2027 മാര്‍ച്ചില്‍ അവസാനിക്കും.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അതിൽ ഒപ്പിട്ടാൽ കേരളത്തിന് നഷ്ടം 700 കോടി, രാജമാണിക്യം വിസമ്മതിച്ചു; ഉടൻ സ്ഥലംമാറ്റണമെന്ന് സതീശന്റെ തിട്ടൂരം