നന്‍പകല്‍ നേരത്ത് മയക്കം ഒ.ടി.ടി.യിലേക്ക്; ഫെബ്രുവരി 23 ന് റിലീസ്
മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 23 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ നന്‍പകല്‍ നേരത്ത് മയക്കം കാണാന്‍ സാധിക്കും. മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഈ വര്‍ഷമാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. മലയാളത്തില്‍ ഒരു ഓഫ് ബീറ്റ് പടത്തിനു ലഭിക്കുന്ന മികച്ച കളക്ഷനും നന്‍പകല്‍ നേരത്ത് മയക്കം സ്വന്തമാക്കി.