1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mysskin to direct vijay sethupathi

മിഷ്കിൻ്റെ പുതിയ ചിത്രം ഒരുങ്ങുന്നു, നായകനാകുന്നത് വിജയ് സേതുപതി

Mysskin
തമിഴകത്ത് വ്യത്യസ്തമായ ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ മിഷ്കിൻ്റെ പുതിയ ചിത്രത്തിൽ വിജയ് സേതുപതി നായകനാകുമെന്ന് റിപ്പോർട്ട്. ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നിയിലും പരിസരപ്രദേശങ്ങളിലുമാകും ചിത്രത്തിൻ്റെ ഷൂട്ടിംഗ്.
 
നിലവിൽ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാറൂഖ് ചിത്രമായ ജവാനിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. തമിഴിലും ബോളിവുഡിലുമായി നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് താരം. അതേസമയം ലോകേഷ്- വിജയ് ചിത്രമായ ലിയോയിൽ സംവിധായകൻ മിഷ്കിനും ഒരു കഥാപാത്രമായെത്തുന്നുണ്ട്. പിസാസ് 2 വാണ് മിഷ്കിൻ്റെ സംവിധാനത്തിൽ റിലീസിനായി ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ആൻഡ്രിയ ജെർമിയയാണ് ചിത്രത്തിൽ നായികയാകുന്നത്.
അടുത്ത ലേഖനം
ക്രിയേറ്റിവിറ്റിയെന്ന പേരിൽ ഒടിടികളിൽ അസഭ്യ കണ്ടൻ്റുകളുടെ കൂടുന്നു, അശ്ലീലം അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി