സഞ്ജയ് ദത്ത് കാശ്മീരില്‍'ലിയോ' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 മാര്‍ച്ച് 2023 (14:47 IST)
വിജയ്യും സംവിധായകന്‍ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന 'ലിയോ' ഒരുങ്ങുകയാണ്.മെഗാ ബജറ്റ് ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.


വില്ലന്‍ വേഷത്തിലെത്തുന്ന സഞ്ജയ് ദത്ത് തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. നടന്‍ കാശ്മീരിലേക്ക് ചിത്രീകരണത്തിനായി പോയി.കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ താരം കാശ്മീരിലേക്ക് പറന്നു. കാശ്മീരില്‍ രണ്ടാഴ്ചയോളം അദ്ദേഹത്തിന് ഷൂട്ട് ഉണ്ട്.


മിഷ്‌കിനും ഗൗതം മേനോനും തങ്ങളുടെ ഭാഗങ്ങളുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നിലവിലെ ഷെഡ്യൂള്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :