ക്രിയേറ്റിവിറ്റിയെന്ന പേരിൽ ഒടിടികളിൽ അസഭ്യ കണ്ടൻ്റുകളുടെ കൂടുന്നു, അശ്ലീലം അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (15:51 IST)
ഒടിടി പ്ലാറ്റ്ഫോമുകളിൽ അസഭ്യ കണ്ടൻ്റുകൾ വർധിക്കുന്നതായുള്ള പരാതിയെ ഗൗരവകരമായാണ് കാണുന്നതെന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രി അനുരാഗ് താക്കൂർ. ക്രിയേറ്റിവിറ്റിയുടെ പേരിൽ എന്ത് ചെയ്യാനുമുള്ള സ്വാതന്ത്ര്യം അനുവദിച്ച് തരില്ലെന്നും നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.


ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ക്രിയേറ്റിവിറ്റിയ്ക്കുള്ള സ്വാതന്ത്ര്യമാണ് നൽകിയിട്ടുള്ളത് അല്ലാതെ അശ്ലീലത്തിനായല്ല. പരിധി കടന്നുകൊണ്ട് ക്രിയേറ്റിവിറ്റി ദ്രുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല. കഴിഞ്ഞ ഏതാനും വർഷമായി ഒടിടി കണ്ടൻ്റുകൾക്കെതിരായ പരാതികൾ ഉയരുകയാണ്. ഇതിനെ ഗൗരവകരമായാണ് കാണുന്നത്. വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :