അനുബന്ധ വാര്‍ത്തകള്‍
- ബേബി ശാലിനിയ്ക്ക് ഇന്നത്തെ ജനറേഷനില്‍ പകരക്കാരിയാകാന്‍ കണ്‍മണികുട്ടി:അദിതി രവി
- 35 വര്‍ഷങ്ങള്‍ മുമ്പ് പുറത്തിറങ്ങിയ സിനിമ, സുരേഷ് ഗോപിക്കൊപ്പം ലിസ്സിയും സുകുമാരിയും, ചിത്രീകരണത്തിനിടെ പകര്‍ത്തിയ അപൂര്‍വ്വ ചിത്രം
- സുരേഷ് ഗോപിയുടെ കൂടെ അഭിനയിക്കാന്‍ പൂനം ബജ്വ കേരളത്തിലെത്തി, ക്യൂട്ട് ലൊക്കേഷന്‍ ചിത്രങ്ങളുമായി നടി
- കണ്മണിക്കുട്ടി.. നീ എന്റെ ജീവിതം പൂര്‍ണ്ണതയിലെത്തിച്ചു; മകള്‍ക്കൊപ്പം നടി മുക്ത
- അമ്മയ്ക്കൊപ്പമുള്ള കുട്ടി ഇന്ന് സിനിമ നടി, സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച താരത്തെ മനസ്സിലായോ ?
2007-ല്‍ മുക്ത,2022 മകള്‍ കണ്മണിക്കുട്ടി ജോഷിയുടെ സിനിമയില്‍
നടി മുക്തയുടെ മകള്‍ കിയാര സിനിമയിലെത്തിയത് പത്മകുമാര്‍ സംവിധാനം ചെയ്ത പത്താംവളവ് എന്ന ചിത്രത്തിലൂടെയാണ്. നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമയില്‍ സുരാജിന്റെയും അദിതി രവിയുടെയും മകളായി കണ്‍മണികുട്ടി അഭിനയിക്കുന്നു. മറ്റൊരു സന്തോഷവാര്‍ത്ത കൂടി മുക്ത പങ്കുവെക്കുകയാണ്.
2007-ല്‍ ജോഷി സംവിധാനം ചെയ്ത നസ്രാണി ചിത്രത്തില്‍ മുക്ത അഭിനയിച്ചിരുന്നു. ഇപ്പോള്‍ തന്റെ മകള്‍ കണ്മണിയും ജോഷിയുടെ ചിത്രത്തില്‍ അഭിനയിച്ച ത്രില്ലിലാണ് നടി.
'2007 -ല്‍ (ജോഷി സാര്‍ )സംവിധാനം ചെയ്ത നസ്രാണി എന്ന വലിയ സിനിമ യുടെ ഭാഗമാകുവാന്‍
എനിക്ക് അവസരം ലഭിച്ചു.
ഇപ്പോള്‍ 2022 എന്റെ മകള്‍ കണ്മണിക്കുട്ടികും ജോഷി sir സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ ഭാഗമാകുവാന്‍ സാധിച്ചു.'-മുക്ത കുറിച്ചു.