1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. MT vasudevan netflix movie

എംടിയുടെ 8 കഥകൾ നെറ്റ്‌ഫ്ലിക്‌സ് സിനിമയാകുന്നു. സംവിധാനം ചെയ്യുന്നവരിൽ സന്തോഷ് ശിവനും പ്രിയദർശനും

എംടി
മലയാളത്തിലെ പ്രിയ കഥാകാരൻ എംടി വാസുദേവൻ നായരുടെ കഥകൾ ചേർത്ത് നെറ്റ്‌ഫ്ലിക്‌സ് ചിത്രമൊരുങ്ങുന്നു. എംടിയുടെ എട്ട് കഥകളുടെ ആന്തോളജിയായാണ് ചിത്രമൊരുങ്ങുന്നത്. എട്ട് സംവിധായകരായിരിക്കും ചിത്രം ഒരുക്കുക.
 
ക്ലബ്‌ഹൗസിൽ നടന്ന ചർച്ചക്കിട‌യിൽ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റ് സംവിധായകർ ആരെല്ലാമെന്ന കാര്യത്തിൽ വ്യക്തതയില്ല. സന്തോഷ് ശിവന് പുറമെ പ്രിയ ദർശനും പ്രൊജക്‌ടിൽ ഭാഗമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന അഭയം തേടി എന്ന സിനിമയിൽ  നടന്‍ സിദ്ദീഖ് ആയിരിക്കും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക.
അടുത്ത ലേഖനം
ഞാന്‍ മദ്യസേവ നടത്താത്ത ആളാണ്, ആരെങ്കിലും കുടിച്ചതിന്റെ ബില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് വേണ്ടിയാണ്: മമ്മൂട്ടി