ജാക്ക് ആൻറ് ജിൽ തകർപ്പൻ എന്റർടെയ്‌നർ, ചിരിച്ചുമറിയാൻ ഒരു മഞ്ജു വാര്യർ ചിത്രം

കെ ആർ അനൂപ്| Last Modified ശനി, 28 നവം‌ബര്‍ 2020 (15:45 IST)
മഞ്ജുവാര്യർ-സന്തോഷ് ശിവൻ ടീമിൻറെ വരാനിരിക്കുന്ന ചിത്രമാണ് 'ജാക്ക് ആൻഡ് ജിൽ'. ഈ സിനിമയെക്കുറിച്ച് പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മഞ്ജുവാര്യർ. ചിത്രമൊരു പക്കാ എന്റർടെയ്‌നർ ആയിരിക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ. താൻ ആസ്വദിച്ച് ചെയ്ത ചിത്രം കൂടിയാണിതെന്ന് മഞ്ജു വാര്യർ പറഞ്ഞു. രസകരമായ തമാശ നിറഞ്ഞ ചിത്രമായിരിക്കും 'ജാക്ക് ആൻഡ് ജിൽ' എന്നും നടി വ്യക്തമാക്കി.

ചിത്രത്തിൽ മഞ്ജു വാര്യർക്കും കാളിദാസ് ജയറാമിനുമൊപ്പം സൗബിനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സംവിധായകൻ സന്തോഷ് ശിവൻ തന്നെയാണ് ഛായാഗ്രഹണവും നിർവഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :