1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Helicopters more profitable than using taxis bjp leader

ഇന്നത്തെ സാഹചര്യത്തിൽ ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാൾ ലാഭം ഹെലികോ‌പ്‌ടർ: എം ടി രമേശ്

ഹെലികോപ്‌ടർ
നിയമസഭാ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹെലികോപ്‌ടർ ഏർപ്പെടുത്തിയ പാർട്ടി തീരുമാനത്തിൽ പ്രതികരണവുമായി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് രംഗത്ത്. ഇന്നത്തെ സാഹചര്യത്തിൽ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാൾലാഭകരമാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
ജനങ്ങളുടെ നികുതി പണം ഉപയോ​ഗിച്ച് മുഖ്യമന്ത്രി ഹെലികോപ്‌ടർ വാടകയ്ക്കെടുത്തതിനെയാണ് വിമർശിച്ചത്. സി‌പിഐഎം ഹെലികോപ്ടർ ഉപയോ​ഗിച്ച് പ്രചാരണം നടത്തുന്നതിനെ ഞങ്ങൾ വിമർശിക്കാറില്ല. എംടി രമേശ് വ്യക്തമാക്കി. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന്റെ പ്രചാരണങ്ങൾക്ക് വേണ്ടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പാർട്ടി ഹെലികോപ്ടർ സൗകര്യം ഏർപ്പെടുത്തിയത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഹോട്ടലില്‍ ചിക്കന്‍ ഓര്‍ഡര്‍ ചെയ്‌ത് കാത്തിരുന്ന് മടുത്തപ്പോള്‍ ഗെയിം കളിച്ചു, കിട്ടിയത് 58 ലക്ഷം രൂപ !