1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal wishes mammoottys kasaba

മമ്മൂട്ടിയുടെ കസബയ്ക്ക് ആശംസകളുമായി മോഹൻലാൽ, ഇതാദ്യത്തെ സംഭവം

ഈദ് ആഘോഷത്തിന് മറ്റേകാൻ മമ്മൂട്ടി ചിത്രം കസബ ഇന്ന് റിലീസ് ചെയ്യും. നിഥിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നതും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് ഓഫീസറായി എത്തുന്നു എന്നതുമാണ് കസബയുടെ പ്രത്യേകത. കസബയുടെ പിന്നിൽ പ്രവർത്തിച്ചവ

മമ്മൂട്ടി
ഈദ് ആഘോഷത്തിന് മറ്റേകാൻ മമ്മൂട്ടി ചിത്രം കസബ ഇന്ന് റിലീസ് ചെയ്യും. നിഥിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നതും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് ഓഫീസറായി എത്തുന്നു എന്നതുമാണ് കസബയുടെ പ്രത്യേകത. കസബയുടെ പിന്നിൽ പ്രവർത്തിച്ചവർക്കും മുഴുവൻ ടീമിനും സംവിധായകൻ നിഥിൻ രൺജി പണിക്കർക്കും എല്ലാ വിധ ആശംസകളുമായി മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം ആശംസകൾ അറിയിച്ചിരിക്കുന്നത്.
 
ഇതാദ്യമായാണ് മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഒരു മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്യുന്നത്. ഈ ഈദിന് മോഹന്‍ലാലിന്റെ സിനിമകളൊന്നും തന്നെ റിലീസ് ചെയ്യുന്നില്ല. വരലക്ഷ്മി നായികയായും സമ്പത്ത് വില്ലനായും എത്തുന്നു.
അടുത്ത ലേഖനം
മമ്മൂട്ടിയെയും മഞ്ജു വാര്യരെയും മോഹന്‍ലാല്‍ മറന്നില്ല, നന്ദി പറഞ്ഞ് മമ്മൂട്ടി!