അനുബന്ധ വാര്‍ത്തകള്‍
- പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി, മോഹൻലാലിനൊപ്പം ഇനി സിനിമയില്ല: സിബി മലയിൽ പറഞ്ഞത്
- Akhil Marar: 'ഞാൻ സ്റ്റാർ ആകുമോ എന്ന ഭയമാണ് അവർക്ക്, ഇങ്ങനെ പേടിക്കല്ലേ': അഖിൽ മാരാർ
- Mammootty - Mahesh Narayanan Movie: ഇനി തീര്‍ക്കാനുള്ളത് വളരെ പ്രധാനപ്പെട്ട രംഗങ്ങള്‍; മമ്മൂട്ടിക്ക് 50 ദിവസത്തെ ഷൂട്ടിങ്
- Jeethu Joseph Drishyam 3: 'എന്റെ സിനിമയിൽ കുറച്ച് ലാഗൊക്കെ കാണും, ദൃശ്യം 3 യിൽ ലാഗുണ്ട്': ജീത്തു ജോസഫ്
- Mammootty Mohanlal: 'എനിക്ക് അങ്ങനെ സങ്കല്പ്പിക്കാന് പോലും സാധിക്കില്ല, ലാലിന് ഒരു ദ്രോഹവും ആഗ്രഹിക്കില്ല': മമ്മൂട്ടി
എയറിലാകുമോ അതോ?, മോഹൻലാൽ ഭാഗമായ കണ്ണപ്പ ഒടിടിയിലേക്ക്
വിഷ്ണു മഞ്ചു നായകനായി മോഹന്‍ലാല്‍, അക്ഷയ്കുമാര്‍, പ്രഭാസ് എന്നിവര്‍ അണിനിരന്ന തെലുങ്ക് സിനിമയായ കണ്ണപ്പ ഒടിടിയിലേക്ക്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത് മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 25 മുതലാകും സിനിമയെത്തുക എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സിനിമയില്‍ മോഹന്‍ലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കാട്ടില്‍ ദൈവവിശ്വാസമില്ലാതെ ജീവിക്കുന്ന വിഷ്ണുമഞ്ചുവിന്റെ കഥാപാത്രം ശിവഭക്തനായി മാറുന്ന കഥയാണ് സിനിമ പറയുന്നത്. മോഹന്‍ബാബു, ശരത് കുമാര്‍, മധുബാല, കാജല്‍ അഗര്‍വാള്‍ എന്നിങ്ങനെ ശ്രദ്ധേയമായ താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.