1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal new movie

വലിയ കാന്‍വാസിലുള്ള മോഹന്‍ലാല്‍ ചിത്രം മനസ്സില്‍ :ടിനു പാപ്പച്ചന്‍

മോഹന്‍ലാല്‍
സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ചയാണ് മോഹന്‍ലാല്‍-ടിനു പാപ്പച്ചന്‍ ചിത്രത്തെക്കുറിച്ച്. ഫാന്‍ മൈഡ് പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകന്‍ തന്നെ പറയുകയാണ്.
 
മോഹന്‍ലാലിനോട് കഥ പറഞ്ഞെന്ന് ടിനു പാപ്പച്ചന്‍. അജഗജാന്തരം ഇറങ്ങുന്നതിനു മുമ്പാണ് അദ്ദേഹത്തെ പോയി കണ്ടത്. മനസ്സിലുള്ളത് വലിയ കാന്‍വാസിലുള്ളത് ചിത്രമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. കഥ കൊള്ളാം എന്നായിരുന്നു ലാലിന്റെ മറുപടി. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വൈകാതെ തന്നെ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.  
അടുത്ത ലേഖനം
'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'ന് അഞ്ച് വര്‍ഷം, റിലീസിനൊരുങ്ങി മോഹന്‍ലാല്‍- മീന പുത്തന്‍ ചിത്രം