അനുബന്ധ വാര്‍ത്തകള്‍
- പ്രണവിന്റെ ആദി 25 കോടിയിലേക്ക്, ആന്റണിക്ക് കോടികളുടെ ലാഭം
- മമ്മൂട്ടിയുടെ കഥാപാത്രം എങ്ങനെ മരിച്ചു? മോഹന്‍ലാല്‍ അന്വേഷിക്കുന്നു!
- മോഹൻലാലിന്റെ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്!
- ‘ജാക്കി’യില്‍ ലാലേട്ടനും പ്രണവും തമ്മില്‍ കാണുന്നതുപോലെ ബിലാലില്‍ മമ്മുക്കയും ദുല്‍ക്കറും കണ്ടുമുട്ടും!
- ആക്ഷന്റെ കാര്യത്തില്‍ ഇനി അപ്പനും മകനും മത്സരിക്കേണ്ടിവരും; ആദിയിലെ ഞെട്ടിപ്പിക്കുന്ന മേക്കിംഗ് വീഡിയോ പുറത്ത്
മോഹന്‍ലാലിന്റെ ഭാര്യയായി നദിയ മൊയ്തു!
മോഹന്‍ലാലിന്റെ ഭാര്യയായി നദിയ മൊയ്തു അഭിനയിക്കുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലാണ് നാദിയ നായികയാകുന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും നാദിയയും വീണ്ടും ഒന്നിക്കുന്നത്.
മീന, മീര ജാസ്മിന് തുടങ്ങിയവരെ ഈ കഥാപാത്രത്തിലേക്ക് പരിഗണിച്ചിട്ടുണ്ടായിരുന്നു. മീര അഭിനയിക്കുന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ ആ കഥാപാത്രം നദിയ മൊയ്തുവിലേക്ക് എത്തുകയാണ്. നോക്കെത്താദൂരത്ത് കണ്ണുംനട്ട്, കൂടുംതേടി, കണ്ടു കണ്ടറിഞ്ഞു, പഞ്ചാഗ്നി തുടങ്ങിയ ചിത്രങ്ങളിലാണ് മോഹന്‍ലാലും നദിയ മൊയ്തുവും മുമ്പ് ഒരുമിച്ചിട്ടുള്ളത്.
അനേകം വിദേശരാജ്യങ്ങളിലും മുംബൈയിലുമായാണ് നീരാളിയുടെ ചിത്രീകരണം നടക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം. നവാഗതനായ സാജു തോമസാണ് നീരാളിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ കന്നഡ സൂപ്പര്‍താരം സുദീപാണ് വില്ലന്‍.
ദിലീഷ് പോത്തന്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.