അനുബന്ധ വാര്‍ത്തകള്‍
- ഇനി ചെറിയ കളികളില്ല, മോഹൻലാൽ ഇനി തരുൺമൂർത്തിയ്ക്കൊപ്പം പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നു
- മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി, മമ്മൂട്ടിയുടെ അവസ്ഥയും ഇങ്ങനെ തന്നെ !
- സിഐഡി രാംദാസ് എത്തി! ഈ വരവ് എന്തിനുവേണ്ടി? മത്സരാര്‍ത്ഥികള്‍ക്ക് ഇതൊരു സര്‍പ്രൈസ്
- വിലകൂടിയ കാറ് എടുത്തോളാന്‍ സുചിത്ര, ലൈസന്‍സ് കിട്ടിയ പ്രണവിന്റെ തീരുമാനം മറ്റൊന്ന്, നടന് വാങ്ങിയ പ്രത്യേകത ഇതാണ് !
- ബോഡി ഷോ വിത്ത് ചായയുണ്ടാക്കല്‍,കളി കാര്യമായി, പൊട്ടിത്തെറിച്ച് യമുന, ജിന്റോ മാപ്പ് പറയണമെന്ന് മത്സരാര്‍ത്ഥികള്‍
L360: ഇന്നറിയാം മോഹന്‍ലാലിനൊപ്പമുള്ള താരനിരയെ, പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ആരാധകര്‍, പുതിയ വിവരങ്ങള്‍
മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്നുതന്നെ എത്തും. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ചിത്രം 'L 360' എന്ന താല്‍ക്കാലിക പേരിലാണ് അറിയപ്പെടുന്നത്.ഓപ്പറേഷന് ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ കൂടുതല്‍ അപ്ഡേറ്റുകള് ഇന്ന് വൈകുന്നേരം ആറുമണിക്ക് മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്തുവരും.
സിനിമയുടെ താരനിര, ടൈറ്റില്‍ തുടങ്ങിയ വിവരങ്ങള്‍ വരാനാണ് സാധ്യത.
രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന L360 നിര്‍മിക്കുന്നത് എം രഞ്ജിത്ത് ആണ്. സിനിമയെ കുറിച്ചുള്ള യാതൊരു വിവരവും നിര്‍മ്മാതാക്കള്‍ ഇതുവരെ കൈമാറിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് വരുന്ന പ്രധാന അപ്ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. യുവ സംവിധായകന് തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനൊപ്പം ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.