വിലകൂടിയ കാറ് എടുത്തോളാന്‍ സുചിത്ര, ലൈസന്‍സ് കിട്ടിയ പ്രണവിന്റെ തീരുമാനം മറ്റൊന്ന്, നടന്‍ വാങ്ങിയ പ്രത്യേകത ഇതാണ് !

അന്നത്തെ വിലകൂടിയ കാറുകളില്‍ ഒന്നായ ടൊയോട്ട കൊറോള അമ്മ സുചിത്രയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നു. 'എടാ അപ്പൂ, നീ അതെടുത്തോ' എന്ന് പറഞ്ഞപ്പോള്‍ 'അത് വേണ്ട അമ്മ' എന്നാണ് പ്രണവ് പറഞ്ഞത്.

mohanlal,Suchitra Mohanlal, Pranav Mohanlal, Vismaya Mohanlal
കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 മാര്‍ച്ച് 2024 (09:18 IST)
mohanlal,Suchitra Mohanlal, Pranav Mohanlal, Vismaya Mohanlal
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമകളെക്കാള്‍ യാത്രകളെ സ്‌നേഹിക്കുന്നയാളാണ്. അഭിനയിക്കാന്‍ എത്തുന്നത് പോലും യാത്രകള്‍ക്കുള്ള ചിലവ് കണ്ടെത്താനായാണ്. തീര്‍ത്തും ചിലവ് ചുരുക്കി ലളിതമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പ്രണവ് ആദി എന്ന സിനിമയിലൂടെയാണ് നായകനാകുന്നത്. അടുപ്പിച്ച് സിനിമ ചെയ്യാന്‍ താല്‍പര്യം കാണാത്ത പ്രണവ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും യാത്രകള്‍ക്കായി ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. കോടികള്‍ സമ്പാദ്യമുള്ള അച്ഛന്റെ മകനാണെങ്കിലും ആഡംബരങ്ങളോട് പണ്ടുമുതലേ പ്രണവിന് താല്പര്യമില്ലായിരുന്നു. പ്രണവ് ഡ്രൈവിംഗ് ലൈസന്‍സ് നേടിയ സമയത്തെ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിലയുന്നത്.

പതിനെട്ടാമത്തെ വയസ്സില്‍ തന്നെ പ്രണവ് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. ലൈസന്‍സ് ലഭിച്ച മകനോട് അമ്മയായ സുചിത്ര മോഹന്‍ലാല്‍ ഏറ്റവും വിലകൂടിയ കാറ് എടുത്തോളാന്‍ പറഞ്ഞു. എന്നാല്‍ അമ്മയെ പോലും അതിശയിപ്പിക്കുന്ന കാര്യമാണ് അവിടെ നടന്നത്.


മോഹന്‍ലാലിന്റെ ഇളയ മകളും ചേട്ടനെപ്പോലെ ചിലവ് ചുരുക്കി ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ വിസ്മയ കവയത്രിയായും അറിയപ്പെട്ടിരുന്നു. 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. പ്രണവ് മോഹന്‍ലാല്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത സമയത്ത് അന്നത്തെ വിലകൂടിയ കാറുകളില്‍ ഒന്നായ ടൊയോട്ട കൊറോള അമ്മ സുചിത്രയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നു. 'എടാ അപ്പൂ, നീ അതെടുത്തോ' എന്ന് പറഞ്ഞപ്പോള്‍ 'അത് വേണ്ട അമ്മ' എന്നാണ് പ്രണവ് പറഞ്ഞത്. ഈ കാഴ്ച മേജര്‍ രവിക്ക് കാണാന്‍ അവസരം ഉണ്ടായിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തിനിടെ മേജര്‍ രവി തുറന്നു പറഞ്ഞു. അന്ന് വിലകൂടിയ കാറ് സ്വന്തമാക്കാതിരുന്ന പ്രണവ് വാങ്ങിയ കാറില്‍ വേറൊരു പ്രത്യേകതയുണ്ട്.

ഒരുപാട് നിര്‍ബന്ധങ്ങള്‍ക്കുശേഷം പ്രണവ് ഒരു കാര്‍ വാങ്ങി. അന്നത്തെ മാരുതി 800 അല്ലെങ്കില്‍ സെന്‍ ആയിരുന്നു ആ കാര്‍. പ്രണവ് വാങ്ങിയ കാറില്‍ എസി പോലും ഇല്ലായിരുന്നു എന്നാണ് മേജര്‍ രവി പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :