അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി 'ഇച്ചാക്ക', സുല്‍ഫത്ത് 'ബാബി'; സൂപ്പര്‍താര സൗഹൃദം
- ഇങ്ങനാണേല്‍ വീട്ടിലേക്ക് വരേണ്ട എന്നു പറഞ്ഞു; മോഹന്‍ലാലിന്റെ അമ്മ
- മലയാളികളുടെ ലാലേട്ടന് ഇന്ന് 61 വയസ്
- 'വിസ്മയം' നീണാള്‍ വാഴട്ടെ; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം
- ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ ലാല്‍, പിറന്നാള്‍ വിശേഷങ്ങള്‍ ഇതാ
വളരെ പതിയെ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന ലാല്‍, സെറ്റിലെത്തിയാല്‍ കഴിക്കാന്‍ എന്താ ഉള്ളതെന്ന് അന്വേഷിക്കും
പൊതുവെ ഭക്ഷണപ്രിയനാണ് മോഹന്‍ലാല്‍. കുക്കിങ് നല്ല വശമുണ്ട്. വീട്ടില്‍ അതിഥികളെത്തിയാല്‍ അവരെയെല്ലാം നല്ല വിഭവങ്ങള്‍ നല്‍കി സന്തോഷിപ്പിക്കാന്‍ ലാല്‍ ശ്രദ്ധിക്കാറുണ്ട്. ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്ന വ്യക്തിയാണ് ലാല്‍. ഷൂട്ടിങ്ങിനെത്തിയാല്‍ സെറ്റില്‍ അന്നേദിവസം എന്താണ് കഴിക്കാനുള്ളതെന്ന് നേരത്തെ തന്നെ ചോദിച്ചുവയ്ക്കും. സെറ്റില്‍ എല്ലാവരോടും ഭക്ഷണം കഴിച്ചോ എന്നൊക്കെ ഓടിനടന്ന് ചോദിക്കും. ഭക്ഷണം കഴിക്കാന്‍ ഒരുപാട് സമയമെടുക്കും. ഒപ്പം ഭക്ഷണം കഴിക്കാന്‍ ഇരുന്നവര്‍ ചിലപ്പോള്‍ എഴുന്നേറ്റ് കാണും. എന്നാലും ലാല്‍ വളരെ സമയമെടുത്തേ ഭക്ഷണം കഴിക്കൂ. വലിച്ചുവാരി വേഗത്തില്‍ ഭക്ഷണം കഴിക്കുന്ന ശീലം ലാലിന് ഇല്ല. വളരെ ആസ്വദിച്ചു ഭക്ഷണം കഴിക്കണമെന്നാണ് ലാലിന്റെ പോളിസിയെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന സിനിമാസുഹൃത്തുക്കള്‍ പറയുന്നു. ചിലപ്പോള്‍ വളരെ കുറച്ച് ഭക്ഷണമേ കഴിക്കൂ. എന്നാല്‍, അത് കഴിച്ച് തീര്‍ക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മാത്രം.
മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നടന്‍ മോഹന്‍ലാല്‍ ഇന്ന് 61-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.
1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്തേക്ക്. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം