അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നല്കി നയന്‍താരയും വിഘ്നേഷും
- വേറെ ലെവല്‍ !വിജയ് ദേവരകൊണ്ടയുടെ 'വിഡി12' റിലീസ് പ്രഖ്യാപിച്ചു
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം നല്കി
- വലിയ വിഷമത്തിലൂടെയാണ് നാം കടന്നുപോകുന്നത്; വയനാടിനു കൈതാങ്ങായി ആസിഫ് അലിയും
- ആവേശമുണർത്തി അജിത്തിന്റെ പുതിയ ഫോട്ടോ,'വിടാ മുയര്‍ച്ചി' റിലീസ് എപ്പോൾ?
ലഫ്. കേണല്‍ മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചു (വീഡിയോ)
മദ്രാസ് ക്യാംപ് അംഗമായ ലാല്‍ ഇന്ന് രാവിലെയാണ് കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം വയനാട്ടില്‍ എത്തിയത്
മോഹന്‍ലാല്‍ വയനാട്ടില്‍
നടനും ടെറിട്ടോറിയല്‍ ആര്‍മി അംഗവുമായ മോഹന്‍ലാല്‍ വയനാട് ദുരന്തമേഖല സന്ദര്‍ശിച്ചു. സൈനിക യൂണിഫോമിലാണ് താരം വയനാട്ടില്‍ എത്തിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് മോഹന്‍ലാല്‍.
മദ്രാസ് ക്യാംപ് അംഗമായ ലാല്‍ ഇന്ന് രാവിലെയാണ് കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം വയനാട്ടില്‍ എത്തിയത്. മേപ്പാടി ആര്‍മി ക്യാംപിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരോട് രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. ഉരുള്‍പ്പൊട്ടല്‍ മേഖലയും താരം സന്ദര്‍ശിച്ചു. മൗണ്ട് ടാബോര്‍ സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് കൂടി സന്ദര്‍ശിച്ച ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25 ലക്ഷം സംഭാവന ചെയ്തിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ചാണ് മോഹന്‍ലാല്‍ ഇന്ന് വയനാട്ടില്‍ എത്തിയത്.