അനുബന്ധ വാര്‍ത്തകള്‍
- ഒന്നല്ലാ രണ്ട് പാട്ട് പാടി വിജയ്,ഗോട്ടിന്റെ പ്രധാന അപ്ഡേറ്റ് കൈമാറി സംഗീത സംവിധായകന്‍ യുവന് ശങ്കര്‍ രാജ
- 'മലയാള സിനിമ ഇനി ആടുജീവിതത്തിന് മുമ്പും ശേഷവും എന്നറിയപ്പെടും';എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് സംഗീത സംവിധായകന്‍ കൈലാസ് മേനോന്
- മകന് വലുതായി, ഇനി സ്കൂളിലേക്ക്, ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് സംഗീതസംവിധായകന് രഞ്ജിന് രാജ്
- ഏഴാം വയസ്സില്‍ അച്ഛന്റെ ആത്മഹത്യ, ജീവന് പോലും നഷ്ടമാകുമായിരുന്ന അപകടം, ഇപ്പോള്‍ മകളുടെ ആത്മഹത്യ ഹൃദയം തകര്‍ന്ന് വിജയ് ആന്റണി
- നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യും, എന്താണ് അനുഷ്ക ഷെട്ടിയെ ബാധിച്ച അപൂർവരോഗം?
ആരും വിളിക്കാതെയായി, പുറത്തിറങ്ങാറില്ല, ജീവിതം നിശബ്ദമായെന്ന് മോഹൻസിത്താര
Mohan sithara
ഇപ്പോഴിതാ നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് മോഹന്‍സിത്താര. അതിനെ പറ്റി പറയുമ്പോള്‍ തൊണ്ടയിടറി മാത്രമാണ് മോഹന്‍സിത്താരയ്ക്ക് പറയാനാകുന്നത്. 2013ല്‍ പുറത്തീറങ്ങിയ അയാള്‍ എന്ന സിനിമയിലാണ് മോഹന്‍സിത്താര അവസാനമായി സംഗീതം ചെയ്തത്. പിന്നെ ചില വര്‍ക്കുകള്‍ ചെയ്‌തെങ്കിലും പഴയ പ്രതാപം കൈമോശം വന്നതോടെ ആരും വിളിക്കാതെയായി. പതിയെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതും നിര്‍ത്തി. ജീവിതം തന്നെ നിശബ്ദമായി. ആര്‍ക്കും വേണ്ടാതായി എന്ന തോന്നല്‍ വന്നപ്പോള്‍ അസുഖബാധിതനായെന്നും മോഹന്‍സിത്താര പറയുന്നു.
തിരിച്ചുവരവില്‍ എഴുത്തോല എന്ന സിനിമയുടെ സംഗീതമാണ് മോഹന്‍സിത്താര ചെയ്യുന്നത്. കൈതപ്രമാണ് വരികള്‍ എഴുതുന്നത്. സുരേഷ് ഉണ്ണികൃഷ്ണനാണ് സിനിമയുടെ സംവിധായകന്‍. സംഗീത സംവിധാന രംഗത്തേക്ക് മോഹന്‍സിത്താര തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ മകനും ഗായകനുമായ അവിന്‍ മോഹനും മോഹന്‍ സിത്താരയ്ക്ക് ഒപ്പമുണ്ട്. 2013ല്‍ പുറത്തിറങ്ങിയ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയില്‍ സൂപ്പര്‍ ഹിറ്റായ വെയില്‍ചില്ല പൂക്കും നാളില്‍ എന്ന ഗാനത്തിന് സംഗീതം നല്‍കി ജ്യോത്സനയ്‌ക്കൊപ്പം പാടിയത് അവിനാണ്. കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം എന്നീ സിനിമകള്‍ക്ക് വേണ്ടിയും അവിന്‍ സംഗീതം ചെയ്തിട്ടുണ്ട്.