അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്കാണോ ജഗതിക്കാണോ പ്രായം കൂടുതല്‍? സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസം അറിയാം
- ലിജോ- മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിലേക്ക്
- Christopher Movie Official Teaser: ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയ്ക്കും ഒപ്പം മമ്മൂട്ടി; പുതുവത്സര സമ്മാനമായി ക്രിസ്റ്റഫറിന്റെ ടീസര്‍ എത്തി
- തൊട്ടതെല്ലാം പൊന്നാക്കി മമ്മൂട്ടി, 2022ല്‍ പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ ചിത്രങ്ങള്‍
- മമ്മൂട്ടി കമ്പനിയുടെ പുതിയ സിനിമ; സംവിധാനം റോബി വര്‍ഗീസ് രാജ്
'മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള സുഹൃത്ത് ബന്ധം,അന്ന് എനിക്കത് പ്രയോജനപ്പെടുത്താന്‍ തോന്നിയുമില്ല'; നടന് മോഹന്‍ ജോസിന്റെ കുറിപ്പ്
47 വര്‍ഷത്തോളമായ സുഹൃത്ത് ബന്ധമാണ് തനിക്ക് മമ്മൂട്ടിയുമായെന്ന് നടന് മോഹന്‍ ജോസ്.1975ല്‍ തുടങ്ങിയ കൂട്ടാണ് എന്നും ചിലപ്പോള്‍ മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം നിലവില്‍ താനുമായിട്ടായിരിക്കണം എന്നും അദ്ദേഹം പറയുന്നു.
'ഒരു വേള മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ബന്ധം നിലവില്‍ ഞാനുമായിട്ടായിരിക്കണം. 1975-ല്‍ പൊട്ടിമുളച്ചതാണത്. അന്ന് മമ്മൂട്ടി നിയമ വിദ്യാര്‍ത്ഥിയും ഞാന്‍ ബോബെയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആയിരുന്നു. പിന്നീട് സിനിമയ്ക്കുവേണ്ടി മദ്രസില് താമസമായപ്പോള്‍, തിരക്കുള്ള താരമായി മാറിക്കോണ്ടിരുന്ന മമ്മൂട്ടി പലപ്പോഴും മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലുകളിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ട് സംവിധായകരെ പരിചയപ്പെടുത്തി തരാം എന്നു പറയുമായിരുന്നു. അന്ന് എനിക്കത് പ്രയോജനപ്പെടുത്താന്‍ തോന്നിയുമില്ല. ...ഇന്നും അങ്ങനെതന്നെ'-മോഹന്‍ ജോസ് കുറിച്ചു.
അടുത്ത ലേഖനം