ജോജു ജോർജിന്റെ ഏദൻതോട്ടം, പച്ചക്കറി കൃഷിയും പശുവളർത്തലുമായി താരം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ജൂലൈ 2020 (19:46 IST)
കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ താരങ്ങളെല്ലാം കുടുംബത്തിന് സ്നേഹം പകർന്ന് വീട്ടിലിരിക്കുകയാണ്. സിനിമാ തിരക്കുകൾ ഇല്ലാതായതോടെ ജോജു ജോർജ് സ്വന്തമായി പച്ചക്കറി കൃഷിയും പശുവളർത്തലും തുടങ്ങിയിരിക്കുകയാണ്. രണ്ട് വെച്ചൂർ പശു, ഒരു ആട്, നാടൻ കോഴി, മത്സ്യ കൃഷി എന്നിവയും ജോജുവിനുണ്ട്. കുട്ടികൾക്കും അച്ഛനമ്മമാർക്കും നല്ല ഭക്ഷണം കൊടുക്കാൻ ആയതിൻറെ സന്തോഷവും നടൻ മറച്ചുവെക്കുന്നില്ല.

പച്ചക്കറികളുടെയും പശുവിന്റെയും കോഴികളുടെയും ചിത്രങ്ങളും ജോജു സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. സജീവ് പാഴൂരും ‍ഡോക്ടർ വിപിനും ആണ് തന്നെ സഹായിച്ചതെന്നും ജോജു ഫേസ്ബുക്കിലൂടെ പറയുന്നു.

നമ്മുടെ വീടുകളിലും ഇത്തരം മാതൃകകൾ ആരംഭിക്കാമെന്ന ഒരു സന്ദേശം നൽകിക്കൊണ്ടാണ് ജോജുവിന്റെ കുറിപ്പ് അവസാനിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :