തോക്കെടുത്ത് അനു സിത്താര, അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2020 (14:30 IST)
നടി അനുസിതാര തൻറെ വീടിന് ചുറ്റുമുള്ള പച്ചക്കറി ചെടികളും കുളവുമെല്ലാം യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുകയാണ്. 'എൻറെ ഏദൻ തോട്ടം' എന്ന ടൈറ്റിലോടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. അനുവിൻറെ ഭർത്താവ് വിഷ്ണുവാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വീട്ടിൽ വളരുന്ന ഓറഞ്ചും തണ്ണിമത്തനും മുരിങ്ങയും കരിമ്പും എല്ലാം പരിചയപ്പെടുത്തിയതിനുശേഷം വിഷ്ണു മേടിച്ച എയർ ഗൺ ആരാധകർക്കായി പരിചയപ്പെടുത്തുകയായിരുന്നു അനു. എയർഗൺ
എങ്ങനെയാണ് ലോഡ് ചെയ്യുന്നതെന്ന് പറഞ്ഞു തരാൻ അനുസിതാര കുറച്ചു പാടുപെട്ടു. എത്ര ശ്രമിച്ചിട്ടും താരത്തിന് തോക്കിന് അകത്തേക്ക് ഉണ്ട ലോഡ് ചെയ്യുവാൻ താരത്തിനായില്ല .

അതുകഴിഞ്ഞ് വിഷ്ണുവിൻറെ കയ്യിലേക്ക്
എയർ ഗൺ തിരികെ ഏൽപ്പിക്കുകയും പിന്നീട് എയർ ഗൺ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന അനുസിത്താര കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :