അനുബന്ധ വാര്‍ത്തകള്‍
- റിലീസിന് 2 ദിവസം കൂടി, ചിരിപ്പിക്കാന്‍ മെമ്പര്‍ രമേശന്‍ തിയേറ്ററുകളിലേക്ക്
- മെമ്പര്‍ രമേശന്‍ ഇല്ലേ ? ചിരിപ്പിച്ച് ടീസര്‍
- ഇതുവരെ റിലീസില്‍ മാറ്റമില്ല,അര്‍ജുന്‍ അശോകനൊപ്പം ചെമ്പന്‍ വിനോദും, മെമ്പര്‍ രമേശന്‍ വരുന്നു
- ഒന്നല്ല ഒരുകോടി കാഴ്ചക്കാര്‍, സിനിമ റിലീസ് ആകുന്നതിനു മുമ്പേ ഹിറ്റായ പാട്ട്,'അലരേ നീയെന്നിലെ..' വീഡിയോ ഒരിക്കല്‍ക്കൂടി കാണാം
- മെമ്പര്‍ രമേശനും കൂട്ടരും തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ച് അര്‍ജുന്‍ അശോകന്‍ ചിത്രം
പൂര്‍ണമായും ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ അല്ല മെമ്പര്‍ രമേശന്‍: അര്‍ജുന്‍ അശോകന്‍
അര്‍ജുന്‍ അശോകന്‍ രാഷ്ട്രീയക്കാരനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്.' സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രം 25ന് പ്രദര്‍ശനം തുടങ്ങും.
ഒ.എം. രമേശന്‍ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്.തമാശകളുണ്ടെങ്കിലും ചിത്രം പൂര്‍ണമായും ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ അല്ലെന്ന് അര്‍ജുന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
ഈ ചിത്രത്തിന്റെ പേര് തന്നെയാണ് സിനിമയെ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചതെന്നും നടന്‍ പറയുന്നു.
ആന്റോ ജോസ് പെരേര, അബി എന്നിവരാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ ആണ് ഈ ചിത്രം.
ഗായത്രി അശോകാണ് നായിക.രണ്‍ജി പണിക്കര്‍, തരികിട സാബു, ഇന്ദ്രന്‍സ്, ജോണി ആന്റണി, ബിനു അടിമാലി, മാമുക്കോയാ അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബന്‍, മോളി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.