1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. marakkar movie release

മരക്കാര്‍,ആറാട്ട് റിലീസ് എപ്പോള്‍ ? പുതിയ വിവരങ്ങള്‍ ഇതാ

മോഹന്‍ലാല്‍
വീണ്ടും തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് ചെയ്യാന്‍ കൂടുതല്‍ നിര്‍മ്മാതാക്കളും ആഗ്രഹിക്കുന്നില്ല. ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍' ഒക്ടോബര്‍ 29-ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം ആഹാ നവംബര്‍ 26ന് പ്രേക്ഷകരിലേക്ക് എത്തും. ടിനു പാപ്പച്ചന്‍ ചിത്രം'അജഗജാന്തരം' വൈകാതെ റിലീസ് പ്രഖ്യാപിക്കും എന്നാണ് തോന്നുന്നത്. എന്നാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളായ മരക്കാര്‍,ആറാട്ട് തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചുള്ള റിലീസ് വിവരങ്ങളും പുറത്തുവരുന്നു.
 
ഒരു വര്‍ഷത്തിലേറെയായി റിലീസിനായി കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ മരക്കാര്‍. തിയറ്ററുകളില്‍ മുഴുവന്‍ ആളുകളെയും വെച്ച് പ്രദര്‍ശനം ആരംഭിക്കുന്നത് വരെ മരക്കാര്‍ പ്രദര്‍ശനത്തിനെത്താന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.മരക്കാരിന് മുമ്പ് ആറാട്ട് റിലീസ് ചെയ്യുകയും ഇല്ല. മരക്കാര്‍ പ്രദര്‍ശനത്തിനെത്തിയ ശേഷമാകും ആറാട്ട് പ്രേക്ഷകരിലേക്ക് എത്തുക. 
അടുത്ത ലേഖനം
സിനിമയില്‍ നിന്ന് വിട്ടുനിന്ന 2 വര്‍ഷങ്ങള്‍, ആദ്യം ചിത്രം പങ്കുവെച്ച് സൈറ വസീം