കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2021 (08:50 IST)
ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.12'ത്ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ലാല്‍ ഷാജിയുടെ ടീമിനൊപ്പം ചേര്‍ന്നു. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു.'എലോണ്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രീകരണം പാലക്കാട് പുരോഗമിക്കുകയാണെന്ന് ഇക്കഴിഞ്ഞ ദിവസം ഷാജി കൈലാസ് പറഞ്ഞിരുന്നു.
'ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും'- എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ ടൈറ്റില്‍ പുറത്തുവിടുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.ആശിര്‍വാദിന്റെ 30-ാമത്തെ സിനിമയെന്ന പ്രത്യേകത കൂടിയുണ്ട്.