അനുബന്ധ വാര്‍ത്തകള്‍
- ചിരിക്കാന്‍ തയ്യാറായിക്കോളൂ,'ലളിതം സുന്ദരം' സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി
- 'എന്റെ പെണ്ണുങ്ങള്'; മഞ്ജുവിനെയും സംയുക്തയെയും ചേര്‍ത്തുപിടിച്ച് ഗീതു
- എനിക്ക് പൂര്‍ണ്ണതൃപ്തി നല്കിയ ഒരു കഥാപാത്രമാണ് ബത്‌ലഹേം ഡെന്നിസ്: സുരേഷ് ഗോപി
- മോഹന്‍ലാലിന്റെ നായികയാകാന്‍ ആദ്യം ആലോചിച്ചത് മഞ്ജുവിനെ; പിന്നീട് അന്യഭാഷാ നടിയെ കൊണ്ടുവന്ന് പ്രിയദര്ശന്, മഞ്ജു ഇക്കാര്യം അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം
- മഞ്ജു വാര്യര്‍ ഡോക്ടര്‍, ജയസൂര്യ ആജെ,പ്രജേഷ് സെനിന്റെ 'മേരി ആവാസ് സുനോ' ഒരുങ്ങുന്നു
ജന്മദിനം ആഘോഷിച്ച് നടി മഞ്ജു വാര്യര്‍; ലേഡി സൂപ്പര്‍സ്റ്റാറിന്റെ പ്രായം എത്രയെന്നോ?
ജന്മദിനം ആഘോഷിച്ച് നടി മഞ്ജു വാര്യര്‍. 1978 സെപ്റ്റംബര്‍ പത്തിനാണ് മഞ്ജുവിന്റെ ജനനം. താരത്തിന്റെ 43-ാം ജന്മദിനമാണ് ഇന്ന്. ശക്തമായ തിരിച്ചുവരവിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ മഞ്ജുവിന് ഒരായിരം ജന്മദിനാശംസകള്‍...
1996 ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ദിലീപ് ആയിരുന്നു മഞ്ജുവിന്റെ നായകന്‍. ദിലീപിനൊപ്പം തന്നെ അഭിനയിച്ച ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. ദില്ലിവാല രാജകുമാരന്‍, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, പത്രം എന്നിവയാണ് അക്കാലത്ത് ശ്രദ്ധേയമായ മഞ്ജു വാര്യര്‍ സിനിമകള്‍. പിന്നീട് ദിലീപിനെ വിവാഹം കഴിച്ച ശേഷം സിനിമയില്‍ നിന്ന് ദീര്‍ഘകാലം ഇടവേളയെടുത്തു. 2014 ല്‍ ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തി.
വിവാഹമോചന ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. ഹൗ ഓള്‍ഡ് ആര്‍ യു, റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, അസുരന്‍, പ്രതി പൂവന്‍കോഴി, ദ് പ്രീസ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലാണ് രണ്ടാം വരവിന് ശേഷം മഞ്ജു അഭിനയിച്ചത്.