1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Manju Warrier about Odiyan Troll

'കഞ്ഞി എടുക്കട്ടെ'; ആ ട്രോളുകള്‍ മഞ്ജുവിനെ വിഷമിപ്പിക്കുന്നുണ്ടോ? മറുപടി ഇതാ

Manju Warrier
മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ താരം അത്ര സജീവമല്ലെങ്കിലും ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും കറങ്ങി നടക്കുന്ന ട്രോളുകളെല്ലാം മഞ്ജു ആസ്വദിക്കാറുണ്ട്. തന്റെ പേരിലുള്ള ട്രോളുകളും താരം ആസ്വദിക്കാറുണ്ട്. ഒടിയന്‍ സിനിമയിലെ മഞ്ജുവിന്റെ 'കഞ്ഞി എടുക്കട്ടെ' എന്ന ട്രോള്‍ മീമിന് ആരാധകര്‍ ഏറെയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മഞ്ജുവിന്റേതായി അവസാനം പുറത്തിറങ്ങിയത്. 
 
ഒടിയനിലെ 'കഞ്ഞി എടുക്കട്ടെ' ഡയലോഗിനെ മരക്കാറിലെ തന്റെ രംഗങ്ങളുമായി കൂട്ടിച്ചേര്‍ത്തുള്ള ട്രോളുകള്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. അത്തരം ട്രോളുകള്‍ തന്നെ ഏറെ ചിരിപ്പിച്ചുവെന്നും നല്ല ഹാസ്യബോധം ഇല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള ട്രോളുകള്‍ സാധ്യമാകില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
 
അടുത്ത ലേഖനം
മരക്കാറിനെതിരെ നടക്കുന്നത് ഡീഗ്രേഡിങ്, ജെനുവില്‍ അഭിപ്രായങ്ങള്‍ക്ക് വിലയുണ്ടാകും: മഞ്ജു വാര്യര്‍