മരക്കാര്‍ മാത്രമല്ല ഒടിയനും റിലീസ് ചെയ്തത് ഡിസംബറില്‍, മൂന്ന് വര്‍ഷം മുന്‍പത്തെ ഓര്‍മ്മകളില്‍ അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (11:59 IST)

2018 ഡിസംബര്‍ 14ന് റിലീസ് ചെയ്ത ഒടിയന്‍ ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി കളക്ഷന്‍ നേടിയിരുന്നു.65 വയസ്സുള്ള മാണിക്യനായാണ് മോഹന്‍ലാല്‍ ആദ്യം അഭിനയിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയിലായിരുന്നു ചിത്രീകരണം തുടങ്ങിയത്. പിന്നീട് മാണിക്യന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി അദ്ദേഹത്തിനു ചില രൂപമാറ്റങ്ങള്‍ നടത്തേണ്ടതായിവന്നു.പാലക്കാട്, തസ്രാക്ക്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദ്രാബാദ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.
'ഒടിയന്‍ എപ്പോഴും എനിക്ക് അതാണ്. ഉറങ്ങാതെ ഇരുന്ന ഒരുപാട് രാത്രികളും, നീണ്ട നെടുങ്കന്‍ യാത്രകളും, പാലക്കാടന്‍ കാറ്റും, പൊള്ളുന്ന ചൂടും, ചില നഷ്ടങ്ങളും തിരിച്ചറിവുകളും, അമൂല്യമായ ചില കണ്ടുമുട്ടലുകളും, അനിശ്ചിതത്വങ്ങള്‍ക്കിടയിലെ നിറഞ്ഞ ചിരിയും, ജീവിതത്തിലേക്ക് ഉള്ള മടങ്ങി വരവും, ജോസ് ഏട്ടന്റെ ചായയും, കറ കളഞ്ഞ കലര്‍പ്പില്ലാത്ത ചില മുഖങ്ങളും, സിനിമയെന്ന വലിയ ലോകത്തേക്കുള്ള എന്റെ ആദ്യത്തെ കാല്‍ വെപ്പും'-സംഗീത കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :