1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammooty shared Eesho Motion Poster

വീണ്ടും വിസ്മയിപ്പിക്കാന്‍ ജയസൂര്യ, പുതിയ പരീക്ഷണവുമായി സംവിധായകന്‍ നാദിര്‍ഷയും, 'ഈശോ' വരുന്നു

ജയസൂര്യ
തന്റെ സിനിമകളിലൂടെ എന്നും വിസ്മയിപ്പിക്കാറുള്ള നടനാണ് ജയസൂര്യ. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഓരോ പുതിയ ചിത്രങ്ങള്‍ വരുമ്പോഴും പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. നടന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു.'ഈശോ; നോട്ട് ഫ്രം ദ് ബൈബിള്‍' എന്ന സിനിമ സംവിധാനം ചെയ്യുന്നത് നാദിര്‍ഷയാണ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രം പോലെ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം ആയിരിക്കില്ല. പക്കാ ത്രില്ലര്‍ ആകാനാണ് സാധ്യത. 
 
ജയസൂര്യയുടെ രൂപ തന്നെ അതിനുള്ള സൂചന നല്‍കുന്നു. നിഗൂഡതകള്‍ ഒളിപ്പിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. എന്തായാലും നാദിര്‍ഷയുടെ പുതിയ പരീക്ഷണം കാണുവാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. സുനീഷ് വാരനാടിന്റെതാണ് തിരക്കഥ.അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് സിനിമ നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'പ്രിയപ്പെട്ട സാര്‍'; വിനയന് പിറന്നാള്‍ ആശംസകളുമായി നടന്‍ സെന്തില്‍ കൃഷ്ണ