'ഒരു കള്ള പാസ്‌പോര്‍ട്ട് കിട്ടിയാ എങ്ങോട്ടേലും പോയി രക്ഷപെടാരുന്നു'; ലോക്ക് ഡൗണിലെ അവസ്ഥയെക്കുറിച്ച് നടന്‍ സഞ്ജു ശിവ്‌റാം

കെ ആര്‍ അനൂപ്| Last Modified ശനി, 15 മെയ് 2021 (11:05 IST)

മലയാളസിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സഞ്ജു ശിവ്‌റാം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. താടിയും മുടിയും വളര്‍ത്തിയ തന്റെ രൂപം തിലക്കന്റെ പോലെ ഉണ്ടെന്നാണ് സഞ്ജുവിന്റെ പുതിയ കണ്ടെത്തല്‍. ഒപ്പം ലോക്ക് ഡൗണിലെ അവസ്ഥയെക്കുറിച്ചും താരം പറഞ്ഞു.

'ഒരു കള്ള പാസ്‌പോര്‍ട്ട് കിട്ടിയാ എങ്ങോട്ടേലും പോയി രക്ഷപെടാരുന്നു .
അവസ്ഥ .. തെറ്റ് പറയാന്‍ പറ്റില്ല'- നടന്‍ കുറിച്ചു.

പാര്‍വതിയുടെ വര്‍ത്തമാനം എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.കേരളത്തില്‍നിന്ന് വിദ്യാഭ്യാസത്തിനായി ഡല്‍ഹിയിലേക്ക് എത്തുന്ന ഫാസിയ സൂഫിയയുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വര്‍ത്തമാനം പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :