'എന്റെ സൂപ്പര്‍ വുമണ്‍', ഭാര്യക്ക് പിറന്നാള്‍ ആശംസകളുമായി ജയസൂര്യ

കെ ആര്‍ അനൂപ്| Last Modified ശനി, 1 മെയ് 2021 (12:50 IST)

തനതായ അഭിനയ ശൈലികൊണ്ട് ഓരോ സിനിമയും വ്യത്യസ്തമാക്കുന്ന നടനാണ് ജയസൂര്യ. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം തന്റെ സമയം ചെലവഴിക്കാന്‍ ജയസൂര്യ
ക്ക് എന്നും പ്രത്യേക ഇഷ്ടമാണ്. ഭാര്യ സരിതയെ സൂപ്പര്‍ വുമണ്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍.

'എന്റെ സൂപ്പര്‍ വുമണിന് പിറന്നാള്‍ ആശംസകള്‍'- കുറിച്ചു.

സരിതയൊരു ഫാഷന്‍ ഡിസൈനറാണ്. മലയാള സിനിമയില്‍ ഡിസൈനുകള്‍ക്ക് സരിതയുടെതായ ഒരിടം തന്നെ കണ്ടെത്തിയിട്ടുണ്ട്.


ലോക്ക് ഡൗണ്‍ സമയത്ത് മകള്‍ക്കൊപ്പമുള്ള ജയസൂര്യ ചെയ്ത ടിക് ടോക് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി മാറിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :