മുംബൈ പോലീസിന്റെ റീമേക്ക് വരുന്നു, പുതിയ പ്രഖ്യാപനവുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (12:30 IST)

മുംബൈ പോലീസ് പ്രേക്ഷകരിലേക്ക് എത്തി എട്ടു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ആ പഴയ ഓര്‍മ്മകളിലേക്ക് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരിക്കല്‍ കൂടി പോയി. പ്രധാന താരങ്ങള്‍ക്കൊപ്പം തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയിനൊപ്പമുളള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.2013 മേയ് മാസത്തിലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

'മുംബൈ പോലീസിന്റെ 8 വര്‍ഷങ്ങള്‍. എല്ലാവരുമായും ചില മികച്ച ഓര്‍മ്മകള്‍ പങ്കിടുന്നു.അളിയാ, ഇപ്പോഴും ആളുകള്‍ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു! ഞങ്ങള്‍ ഉടന്‍ തന്നെ ഈ ചിത്രം റീമേക്ക് ചെയ്യും. എല്ലാ വിശദാംശങ്ങളും നല്‍കും. കാത്തിരിക്കൂ. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.

പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍, അപര്‍ണ നായര്‍, ഹിമ ഡേവിസ് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിഷാദ് ഹനീഫയാണ് ചിത്രം നിര്‍മ്മിച്ചത്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 30 കോടി കളക്ഷന്‍ നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :