അവർക്ക് വേണ്ടിയിരുന്നത് ഒരു ലൈറ്റ് ഹാർട്ടഡ് സിനിമ, കമൽ- രജനി സിനിമ നഷ്ടമായതിനെ പറ്റി ലോകേഷ് കനകരാജ്

Lokesh
അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജനുവരി 2026 (17:19 IST)
രജിനികാന്ത് - കമല്‍ ഹാസന്‍ എന്നിവര്‍ ഏറെക്കാലത്തിന് ശേഷം ഒന്നിക്കുന്നതായുള്ള വാര്‍ത്ത വലിയ ആകാംക്ഷയോടെയാണ് സിനിമാ ആരാധകര്‍ കാത്തിരുന്നത്. തമിഴിലെ വമ്പന്‍ താരങ്ങള്‍ ഏറെക്കാലത്തിന് ശേഷം ഒന്നിക്കുമ്പോള്‍ ലോകേഷ് കനകരാജാകും ഇരുവരെയും പ്രധാന കഥാപാത്രമാക്കി സിനിമയൊരുക്കുക എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തികൊണ്ട് പ്രൊജക്റ്റില്‍ നിന്നും ലോകേഷ് പിന്മാറിയിരുന്നു.


രണ്ട് മാസത്തോളം തിരക്കഥയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തതെന്ന് ലോകേഷ് പറയുന്നു.ആക്ഷന് പ്രാധാന്യം നല്‍കാത്ത ഒരു ലൈറ്റ് ഹാര്‍ട്ടഡ് സിനിമയാകണമെന്ന താത്പര്യമായിരുന്നു രജനികാന്തിന്റെയും കമല്‍ ഹാസന്റെയും ആഗ്രഹം. അവര്‍ ആഗ്രഹിച്ച രീതിയില്‍ സിനിമ ചെയ്യാന്‍ തന്നെകൊണ്ട് സാധിക്കില്ല എന്ന് തോന്നിയത് മൂലമാണ് പിന്മാറിയതെന്ന് ലോകേഷ് പറയുന്നു. എന്റെ സിനിമാപരിചയവും ശൈലിയുമെല്ലാം ആക്ഷന്‍ ആഖ്യാനങ്ങളോട് ചേര്‍ന്നതാണ്. ഒരു ലൈറ്റ് ഹാര്‍ട്ടഡ് സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. ലോകേഷ് പറയുന്നു.


ഇരുവരുമായും സൗഹൃദപരമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും, പരസ്പര ബഹുമാനത്തോടെയാണ് പിന്മാറ്റമുണ്ടായതെന്നും ലോകേഷ് വ്യക്തമാക്കി. അല്ലു അര്‍ജുനുമായി ചെയ്യുന്ന സിനിമയ്ക്ക് ശേഷം കൈതി 2 സംഭവിക്കുമെന്നും ലോകേഷ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :