അനുബന്ധ വാര്‍ത്തകള്‍
- സ്വര്‍ണത്തിന്റെ താലി കെട്ടണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധം, രണ്ടായിരം രൂപ ചോദിച്ച് ശ്രീനിവാസന് മമ്മൂട്ടിയുടെ അടുത്തെത്തി; ഭാര്യയുടെ സ്വര്‍ണം വിറ്റ് സുഹൃത്തിന് കാശ് കൊടുത്ത് ഇന്നസെന്റ്
- മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മുഴുനീള ഹാസ്യ സിനിമയെന്ന് റിപ്പോര്‍ട്ട്
- മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി !
- നാട്ടിലുണ്ടെങ്കില്‍ എല്ലാ ഞായറാഴ്ചകളിലും മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി പൃഥ്വിരാജ് എത്തും; ഈ ഒരൊറ്റ കാര്യത്തിനുവേണ്ടി
- ബിഗ് ബിയ്ക്ക്ശേഷം മമ്മൂട്ടിക്കൊപ്പം അമല്‍ നീരദ്,ഒന്നല്ല ഒരുപിടി 'ഭീഷ്മപര്‍വ്വം' ഫാന്‍ മെയിഡ് പോസ്റ്ററുകള്‍, നന്ദി അറിയിച്ച് സംവിധായകന്
മൂന്നാമത്തെ പെണ്ണുകാണല്‍, അന്ന് സിനിമയിലെത്തിയിട്ടില്ല; മമ്മൂട്ടിയുടെ ജീവിതസഖിയാകുമ്പോള്‍ സുല്‍ഫത്ത് പ്രീഡിഗ്രി വിദ്യാര്‍ഥിനി
മമ്മൂട്ടിയുടെ സിനിമ കരിയറിലും വ്യക്തിജീവിതത്തിലും എന്നും താങ്ങുംതണലുമായി സുല്‍ഫത്ത് ഉണ്ട്. സുലു എന്നാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിളിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്.
സിനിമയില്‍ സജീവമാകുന്നതിനു മുന്‍പാണ് മമ്മൂട്ടിയുടെ വിവാഹം നടന്നത്. അന്ന് അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു മമ്മൂട്ടി. നാട്ടുനടപ്പ് പ്രകാരമായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം. സുലുവിനെ താന്‍ ആദ്യമായി കാണുന്നത് പെണ്ണുകാണാന്‍ പോയപ്പോള്‍ ആണെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് പെണ്ണുകാണല്‍ കഴിഞ്ഞതിനു ശേഷം മൂന്നാമതായാണ് സുലുവിനെ മമ്മൂട്ടി കാണുന്നത്. മമ്മൂട്ടിക്ക് സുല്‍ഫത്തിനെ ഇഷ്ടമായി. മമ്മൂട്ടിയുടെ ബാപ്പയും ഉമ്മയും യെസ് മൂളി. അങ്ങനെ സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതസഖിയായി. അന്ന് സുല്‍ഫത്ത് പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴാം ദിവസമാണ് മമ്മൂട്ടി സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ പോകുന്നത്. അതിനു മുന്‍പ് ചെയ്ത സിനിമകളിലെല്ലാം ചെറിയ വേഷമായിരുന്നു. അഭിനയത്തോടൊപ്പം ആദ്യമൊക്കെ വക്കീല്‍ പണിയും കൊണ്ടുപോയി. പൂര്‍ണമായി സിനിമയില്‍ സജീവമാകുന്നത് ഏതാണ്ട് ഒന്നരവര്‍ഷം കഴിഞ്ഞാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.