മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മുഴുനീള ഹാസ്യ സിനിമയെന്ന് റിപ്പോര്‍ട്ട്

രേണുക വേണു| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (09:08 IST)

വ്യത്യസ്തതകളുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മഹാനടന്‍ മമ്മൂട്ടിയും ഒന്നിക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' മുഴുനീള ഹാസ്യസിനിമയെന്ന് റിപ്പോര്‍ട്ട്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരിയുടെ വളരെ വ്യത്യസ്തമായ ഴോണറിലുള്ള കഥ പറച്ചിലായിരിക്കും സിനിമയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി മുഴുനീള ഹാസ്യകഥാപാത്രം അവതരിപ്പിക്കുന്ന സിനിമയായിരിക്കും 'നന്‍പകല്‍ നേരത്ത് മയക്കം'.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :