1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty about Jagathy Sreekumar

ജഗതിയെ കണ്ടപ്പോള്‍ വിഷമം തോന്നി, പുള്ളിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്; വേദനയോടെ മമ്മൂട്ടി

Mammootty
സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ ജഗതിയെ കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന് മമ്മൂട്ടി. എന്തൊക്കെയോ ചെയ്യണമെന്ന് പുള്ളിക്ക് അതിയായ ആഗ്രഹമുണ്ട് ഉള്ളില്‍. പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല. നമ്മള്‍ എങ്ങനെ കണ്ട ആളാ...അദ്ദേഹത്തെ മാക്‌സിമം സന്തോഷിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന വിധം അദ്ദേഹത്തിന്റെ കഥാപാത്രം സിബിഐ അഞ്ചില്‍ ചെയ്തിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തെ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ വീട്ടിലെത്തി കാണുന്ന രംഗമാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്തത്.
 
അടുത്ത ലേഖനം
കൈയ്യില്‍ തോക്കുമായി ഫഹദ് ഫാസില്‍, ഒടുവില്‍ ട്വിസ്റ്റ്, വീഡിയോയുമായി വിക്രം സംവിധായകന്‍ !